പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു:ഹസന്‍

തിരുവനന്തപുരം:പ്രവാസികളെ മറന്നുള്ള ഭരണമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനമില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ ക്ഷേമവകുപ്പ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി.

ഇത് പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണെന്നും ഹസന്‍ പറഞ്ഞു. പ്രവാസിക്ഷേമകാര്യ വകുപ്പ് വന്ധീകരിച്ച പ്രധാനമന്ത്‌റിയാണ് മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പുതിയ വിസാ നയവും ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിയും കാരണം നിരവധി പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിവരാനൊരുങ്ങുന്നത്.

പ്രവാസികള്‍ കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും ഈ മേഖലയില്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.ഡി.സതീശന്‍, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്,പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാ?റ്റിന്‍കര സനല്‍, മാന്നാര്‍അബ്ദുള്‍ ലത്തീഫ്, കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *