തിരുവനന്തപുരം> റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായി. പോലീസും, മോട്ടോര്‍ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്കരിച്ച നിരവധി പദ്ധതികളാണ് റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനിടയാക്കിയത്. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്തജാഗ്രത തുടര്‍ന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോസ്റ്റ് ചുവടെ
വാഹനാപകടത്തില്‍ മരണം, അല്ലെങ്കില്‍ ഗുരുതരപരിക്ക്, മലയാളിക്ക് ഇത് ഇന്നൊരു വാര്‍ത്തയേ അല്ല. നിരത്തുകളില്‍ പൊഴിയുന്ന ജീവനുകള്‍ അനാഥമാക്കപ്പെടുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഇതൊരു പരിഹാരം ഉണ്ടാകണമെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
