കോഴിക്കോട്: കെഎടിഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ണ്ണാടക പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പിസി ജാഫര്‍ എെഎഎസിന്‍െറ പിതാവുമായ എന്‍കെ അബൂബക്കര്‍ മാസ്റ്റര്‍ (65) ബാംഗ്ലൂര്‍ അഭയ ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ചു.ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പറക്കുന്ന് നൂറുല്‍ ഹുദാ മദ്രസ്സാ , ആവിലോറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡണ്ടായി സേവനം ചെയ്യുന്നു. കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് സീനിയര്‍ വൈസ്സ് പ്രസിഡണ്ടായിരുന്ന അദ്ധേഹം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലറാണ്. മദ്രസ്സാ മാനേജ്മെന്‍റ് അസ്സോസ്സിയേഷന്‍ കോഴിക്കോട് ജില്ലാ വൈസ്സ് പ്രസിഡന്‍റ് പദവിയും വഹിച്ച് വരുന്നു.
ഭാര്യ ആയിഷ ടീച്ചര്‍[റിട്ടയേര്‍ഡ് അദ്ധ്യാപിക.ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ .പന്നൂര്‍ ). മറ്റു മക്കള്‍ പി.സി.ജൗഹര്‍(ചൈന)സഫിയ. മരുമക്കള്‍ മൂന ജാഫര്‍ (ബാംഗ്ലൂര്‍ യൂണിവേര്‍സിറ്റി) ഫൈസ ജൗഹര്‍, ഫര്‍ഹത്(പാഴൂര്‍ )എന്നിവരാണ്. പരേതരായ നാട്ടിക്കല്ലുങ്ങല്‍ ഇമ്ബിച്ചിമൊയ്തീന്‍ ഹാജി, കുഞ്ഞീമ ഹജ്ജുമ്മ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍ പരേതനായ അഹമ്മദ് എന്‍.കെ., കാദര്‍ മാസ്റ്റര്‍ ആരാമ്ബ്രം, ഉസ്സയിന്‍ എന്‍.കെ.നെല്ലാങ്കണ്ടി. ഫാതിമ എരേക്കല്‍, ആയിഷ പൈമ്ബാലുശ്ശേരി, കദീജ കൊട്ടാരക്കോത്ത്, ജനാസ നിസ്കാരം ബുധന്‍ ഉച്ഛക്ക് മൂന്ന് മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദില്‍.
