പുരുഷന്മാര്‍ അവിഹിതബന്ധം തേടിപ്പോകുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ തേടിപ്പോകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന്മാരാണെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാര്‍ വിവാഹേതരബന്ധങ്ങളില്‍ പെടുന്നതിന്റെ പ്രധാനകാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

 

ചില പുരുഷന്മാര്‍ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് അവിഹിതബന്ധം. കൂട്ടുകാരുടെ മുന്നില്‍ തനിക്കൊരു കാമുകിയുണ്ടെന്ന് പറയുന്നത് തങ്ങളുടെ അഭിമാനപ്രശനമായാണ് മിക്കവരും കാണുന്നത്. ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്നത്. വിവാഹബന്ധത്തില്‍ സമാധാനം ലഭിക്കാത്തവരും ഈ വഴി തെരഞ്ഞെടുക്കാറുണ്ട്. സ്വന്തം വീട്ടില്‍ പങ്കാളിയ്ക്കടുത്ത് അടുപ്പവും സ്വാതന്ത്ര്യവുമില്ലത്തവരാണ് ഇത്തരത്തില്‍ മറ്റൊരു ബന്ധം തേടിപ്പോകുന്നത്.

 

 

പോണ്‍ അഥവാ അശ്ലീലചിത്രങ്ങള്‍ കാണുന്നത് ചില പുരുഷന്മാരെ തെറ്റായ ബന്ധങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മറ്റു സ്ത്രീകളുടെ മോടിയിലും ആകര്‍ഷണത്തിലും മയങ്ങിയും പുരുഷന്മാര്‍ ഇത്തരം ബന്ധങ്ങളില്‍ പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *