ലോകസഭ തെരഞ്ഞെടുപ്പ് കേരളത്തിലടക്കം 8 സംസ്ഥാനങ്ങളില്‍ ബിജെപി പുന:സംഘടനക്കൊരുങ്ങുന്നു

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ബിജെപി പുന:സംഘടനക്കൊരുങ്ങുന്നു.ഫെബ്രുവരിയിൽ പുതിയ സംസ്ഥാന അധ്യക്ഷൻമാരെ നിയമിക്കാനാണ് നീക്കം.

കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രി കൂടി വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് മുന്നിൽ വച്ചിട്ടുണ്ട്.പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകരമാകും വിധം ഒരു നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം.

മുതിർന്ന നേതാവ് പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കുന്നതിനോട് എതിർപ്പില്ലെന്ന് ആർഎസ്എസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.കെ സുരേന്ദ്രൻ,ശോഭ സുരേന്ദ്രൻ,പിഎസ് ശ്രീധരൻ പിളള എന്നിവരേയും പരിഗണിക്കുന്നുണ്ട്.അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ അവതരിപ്പിച്ച പോലെ പുതുമുഖത്തെ പ്രസിഡണ്ടാക്കണമോയെന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *