തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

അനധികൃത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അനധികൃതമായി വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മിച്ചതാണ് കേസ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. മുന്‍ ആലപ്പുഴ കളക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരവ് ജെയിന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് തോമസ് ചാണ്ടിക്കെതിരെ കേസ് എടുത്തത്. ഗൂഡാലോചന, അധികാരദുര്‍വിനിയോഗം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍ എന്നിവ നടന്നതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതത് പാടം നികത്തിയാണെന്നാണ് ത്വരിതാന്വേഷണത്തിലെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *