തിരുവനന്തപുരം: കാറപടകടത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്. മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വട്ടിക്കാവില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചശേഷം ഒരു വീടിന്റെ മതിലിലിടിക്കുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ മേയര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. മേയറുടെ കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. മേയര്‍ക്ക് അപകടം പറ്റിയതറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്.
