കൊല്‍ക്കത്ത. ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപെ്പടുത്താനാവിലെ്ളന്നും അടവു നയത്തില്‍ കടുംപിടിത്തമല്ള, വഴക്കമാണു വേണ്ടതെന്നും സിപിഎം കേന്ദ്ര
കമ്മിറ്റിക്കു (സിസി) നല്‍കിയ കത്തില്‍ വി.എസ്.അച്യുതാനന്ദന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ര്ടീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാനുള്ള സ ിസി യോഗത്തിനു മുന്നോടിയായിട്ടാണു വിഎസ് കത്തു നല്‍കിയത്.
ബിജെപിയെ പരാജയപെ്പടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലും സഹകരിക്കാന്‍ പാടില്ള എന്ന കാരാട്ട് പിണറായി പക്ഷ നിലപാട
ിനെ ശക്തമായ ഭാഷയില്‍ തള്ളിക്കളഞ്ഞും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണ വ്യക്തമാക്കിയുമുള്ളതാണു കത്ത്. ത്രിദിന സിസി യോഗം ഇന്നലെ തുടങ്ങി. സ
ിസിയിലെ പ്രത്യേക ക്ഷണിതാവായ വിഎസ്, ഡോക്ടറുടെ നിര്‍ദേശാനുസരണം വിശ്രമത്തിലായതിനാല്‍ സിസിക്ക് എത്തിയിട്ടില്ള. കത്തു കഴിഞ്ഞദിവസം തന്നെ സിസി
അംഗങ്ങള്‍ക്കു ലഭ്യമാക്കിയിരുന്നു.
