ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രചാരണവുമായി കോഴിക്കോട് പ്രസ്‌ക്ലബിന്റെ പ്ലെ എഗയിന്‍സ്റ്റ് ഡ്രഗ്‌സ് ഫുട്‌ബോള്‍ ടൂര്‍മ്മമെന്റ്

ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രചാരണവുമായി കോഴിക്കോട് പ്രസ് ക്ലബ്. Play Against drugs ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 21 ഞായറാഴ്ച നടക്കും.

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് പ്രസ് ക്ലബ് വ്യത്യസ്തമായ ബോധവല്‍ക്കരണവുമായി രംഗത്തെത്തുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകു എന്ന സന്ദേശം ഉയര്‍ത്തിയാണ് കോഴിക്കോട് പ്രസ് ക്ലബ് ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കുന്നത്.

Play Against Drugs എന്ന പേരിലാണ് ഈ മാസം 21 ഞായറാഴ്ച 3 മണി മുതല്‍ രാത്രി 11 മണി വരെ ഫൈവ്സ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത് .

കാരപ്പറമ്ബിലെ ക്ലബ് വണ്‍ സ്പോര്‍ട്സ് മൈതാനത്താണ് മല്‍സരങ്ങള്‍ നടക്കുക. ഫുട്ബോള്‍ അക്കാദമികളുടെ രണ്ട് പ്രദര്‍ശന മല്‍സരങ്ങളും (ബോയ്സ്, ഗേള്‍സ്) നടക്കും. ടൂര്‍ണ്ണമെന്റ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *