ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിയും ഓടില്ല; പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്‌ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *