ലഖ്നൗ: അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അനുകരിക്കുന്നത് പ്രധാനമന്ത്രി മോഡിയുടെ വികസന മാതൃകയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോഡിയുടെ വികസന നയങ്ങള്‍ ട്രംപിന് പോലും പ്രചോദനമാണ്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് ട്രംപിനോട് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോഡി പ്രവര്‍ത്തിക്കുന്നത് പോലെ എന്നായിരുന്നു മറുപടി-യോഗി പറഞ്ഞു.
ഇത് പ്രധാനമന്ത്രി മോഡിക്ക് മാത്രമല്ല, 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ട്രംപിന്റേയും മോഡിയുടേയും വികസനമാതൃക ഒരുപോലെയാണ്. മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത ഉപേക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്തിന്റെ ശാന്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
