നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം ഒഴിവാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം വായിക്കാതെ ഗവര്‍ണര്‍.

ഫെഡറലിസത്തെ അട്ടിമറിച്ച് കേന്ദ്ര ഇടപെടല്‍ എന്ന പരാമര്‍ശം വായിക്കാതെ വിട്ടു. കേന്ദ്ര ഇടപെടല്‍ സംസ്ഥാനത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്ന വരിയും ചില സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന പരാമര്‍ശവും ഒഴിവാക്കിക്കൊണ്ടാണ് ഗവര്‍ണര്‍ പി.സദാശിവം പ്രസംഗം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *