99ലെ വിധി റദ്ദാക്കണമെന്ന പേരറിവാളന്‍; സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസയച്ചു

ന്യൂഡല്‍ഹി: 1999ല്‍ വിചാരണക്കോടതി പുറപ്പെടുവിച്ച റദ്ദാക്കണമെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്‍ സുപ്രീംകോടതിയില്‍. രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കുറ്റപത്രത്തില്‍ താന്‍ അക്കാര്യം കൂട്ടിച്ചര്‍ക്കുകയായിരുന്നു എന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ത്യാഗരാജന്‍ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലാത്തതിനാല്‍ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ‘ഗൗരവമുള്ളതും ചര്‍ച്ചചെയ്യപ്പെടേണ്ടതു’മാണെന്ന് നിരീക്ഷിച്ച കോടതി വിഷ!യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്ക് നോട്ടീസയച്ചു.

ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് പി. ഭാനുമതിയും ഫെബ്രുവരി 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതിനകം സി.ബി.ഐ. മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *