ഓഖി ദുരന്തം: അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്. എം. വിന്‍സെന്റ് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം, മുഖ്യമന്ത്രി പ്രസ്താവന നടത്താനിരിക്കെ ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന്റെ ആവശ്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ കേസില്‍ പ്രമേയം ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. അതേസമയം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചക്കിടെ വിഷയം ഉന്നയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *