യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് എസ്ആര്‍പി

കോഴിക്കോട്: കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.

പാര്‍ട്ടിയില്‍ രണ്ട് ചേരി എന്നത് ശത്രുക്കളുടെ ആഗ്രഹം മാത്രമാണ്. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നത് സാമ്ബത്തിക ആരോപണം മാത്രമാണെന്നും പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എസ്ആര്‍പി കോഴിക്കോട് പറഞ്ഞു.

സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ കൂടുതലൊന്നും യെച്ചൂരി പറഞ്ഞിട്ടില്ലെന്നും എസ്ആര്‍പി പറഞ്ഞു.

കോഴിക്കോട് കര്‍ഷക സംഘം മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്ആര്‍പി.

Leave a Reply

Your email address will not be published. Required fields are marked *