കണ്ണൂര്‍: ബിജെപിയ്ക്ക് അഴിമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങിയെന്നും ബിജെപി വിഘടന സംഘടനയുമായി കൈകോര്‍ക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആലോചിക്കുകയാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ ബദല്‍ നിലപാടുകള്‍ക്കേ സാധിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സിപിഐഎമ്മിന് ഉണ്ടാക്കില്ല. യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.
വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെ ഏകോപിപ്പിക്കാന്‍ സാധിക്കണം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
