കൃഷ്ണഗിരിയില്‍ വാഹനാപകടം, മലയാളി ഗൈനക്കോളജിസ്റ്റടക്കം മൂന്ന് മരണം

ബംഗളൂരു: കര്‍ണാട-തമിഴ്നാട് അതിര്‍ത്തിയുണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടറടക്കം മൂന്നു മരണം. ഡോക്ടറൊപ്പം മരിച്ച ഒരാള്‍ ഇവരുടെ ഭര്‍ത്താവാണ്. മറ്റൊന്ന് ഡ്രൈവറാണ്. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഡോക്ടര്‍ അംബുജം, ഭര്‍ത്താവ് വി രാജചന്ദ്രന്‍, എന്നിവരാണ് മരിച്ചത്. ഇവര്‍ തലശ്ശേരി സ്വദേശികളാണ്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നതെന്നാണ് സൂചന. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം നടന്ന തല്‍ക്ഷണം തന്നെ മൂന്നു പേരും മരിച്ചു.

മരിച്ച ഡോ അംബുജം ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തിവരികയായിരുന്നു. അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ വളരെ അറിയപ്പെടുന്ന ഡോക്ടറായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ഇവരുടെ മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയാല്‍ ഇവരുടെ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുക്കും.

അപകടം നടന്ന കൃഷ്ണഗിരിയിലെ സുലിഗരെ ട്രാഫിക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കേസ് സംബന്ധിച്ച്‌ പഠിച്ച്‌ വരികയാണെന്ന് പോലിസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *