കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാടില്ലെന്ന് പി ജെ ജോസഫ്. കെ എം മാണിക്കുള്ള മറുപടിയായാണ് പി ജെ ജോസഫ് ഇങ്ങനെ പറഞ്ഞത്. മുന്‍പ് കോണ്‍ഗ്രസില്‍ അങ്ങിനെ ഉണ്ടായിരുന്നു അത് ഞങ്ങള്‍ പറഞ്ഞ് തിരുത്തിയിട്ടുമുണ്ട്.
കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്നായിരുന്നു പ്രതിച്ഛായയില്‍ കെ എം മാണിയുടെ ലേഖനത്തിനെതിരെയാണ് പി ജെ ജോസഫ് ഇങ്ങനെ പ്രതികരിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.
