നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ റിമാന്റ് നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രുവരി 7 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്.

അതേ സമയം രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വീണ്ടും ഹരജി നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും.

കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കണമെന്ന ദിലീപിന്റെ ഹരജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രൊസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കേണ്ടതാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് ഇന്ന് വിശദീകരണം നല്‍കാമെന്ന് അന്വേഷണ ഉേേദ്യാഗസ്ഥന്‍ കോടതി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *