ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും പിണറായി നിയമസഭയില്‍ അഭിപ്രായപ്പെട്ടു.

ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച്‌ വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പണിമുടക്ക് മാറ്റി വെച്ചത്. മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *