ധൂലെ: മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ പ്രാദേശിക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇന്‍സ്പെക്ടര്‍.
സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
