കാനം രാജേന്ദ്രന്‍ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഉറച്ച നിലപാടുകളാണ് കാനം പറയുന്നത്. കാനം രാജേന്ദ്രന്‍ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എംകെ അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്കാരം കാനം രാജേന്ദ്രന് സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനം സിപിഎം വിരോധിയാണെന്ന് രാഷ്ട്രീയം ശരിക്കും അപഗ്രഥിക്കുന്നവര്‍ക്കും തോന്നില്ല. ഉറച്ച നിലപാടുകളാണ് കാനം പറയുന്നത്. അത് മുന്നണിയെ സംരക്ഷിക്കുന്നതാണ്. നിലപാടുകള്‍ മറച്ചുവയ്ക്കാതെ പുറത്തുപറയുന്നത് തന്റേടമാണെന്നും ചിലപ്പോള്‍ പഴി കേട്ടേക്കാം. എന്നാലും നിലപാടുകള്‍ തുറന്നുപറയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുമുന്നണി സംവിധാനം രാജ്യത്തിന് മാതൃകയാണ്. അത് ശക്തിപ്പെടുത്താന്‍ പലതും പറയേണ്ടി വരും. അതിനായി കാനം മുന്നോട്ടു വരുന്നത് ശ്രദ്ധേയമാണെന്നും പന്ന്യന്‍ പറഞ്ഞു. താന്‍ പറയുന്നതൊന്നും വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാര്‍ട്ടിയുടെ നിലപാടാണെന്നും കാനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *