ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ്​ നടത്തിയത്​ 15 എറ്റുമുട്ടലുകള്‍. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്​റ്റ്​ ചെയ്​തുവെന്നാണ്​ വിവരം. മുസാഫര്‍നഗര്‍, ഗോരഖ്​പൂര്‍, ബുലാന്ദഷര്‍, ഷാമിലി, ഹാപുര്‍, മീറത്ത്​​, ഷരാന്‍പുര്‍, ബാഗപാട്ട്​, കാന്‍പുര്‍, ലഖ്​നോ എന്നിവടങ്ങളിലാണ്​ പൊലീസ്​ നടപടി ഉണ്ടായത്​. ക്രിമിനലുകളില്‍ നിന്ന്​ ആയുധങ്ങള്‍, പണം, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന്​ വിവരമുണ്ട്​. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്ദ്രപാലാണ്​ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്​. ഇയാള്‍ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.യു.പി പൊലീസി​​െന്‍റ ക്രിമിനല്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്​ നേരെയാണ്​ നടപടി എടുത്തതെന്ന്​ പൊലീസ്​ ഡയറക്​ടര്‍ ജനറല്‍ ഒ.പി സിങ്​ പറഞ്ഞു. ഇതില്‍ പലരുടെയും തലക്ക്​ സര്‍ക്കാര്‍ 15,000 രൂപ മുതല്‍ 50,000 രൂപ വ​െര വിലയിട്ടിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ബലം​പ്രയോഗിച്ചാല്‍ മതിയെന്ന്​ പൊലീസിന്​ നിര്‍ദേശം നല്‍കിയിരുന്നതായും സിങ്​ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകള്‍ പലപ്പോഴും വിവാദമാകാറുണ്ട്​. ഇത്തരത്തില്‍ നടന്ന പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്​ ആരോപണമുണ്ടായിരുന്നു. ബി.ജെ.പി പ്രസിഡന്‍റ്​ അമിത്​ ഷാ ഉള്‍പ്പടെ പല നേതാക്കള്‍ക്കെതിരെയും ഇത്തരം കേസുകളില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്​.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ്​ നടത്തിയത്​ 15 എറ്റുമുട്ടലുകള്‍. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്​റ്റ്​ ചെയ്​തുവെന്നാണ്​ വിവരം. മുസാഫര്‍നഗര്‍, ഗോരഖ്​പൂര്‍, ബുലാന്ദഷര്‍, ഷാമിലി, ഹാപുര്‍, മീറത്ത്​​, ഷരാന്‍പുര്‍, ബാഗപാട്ട്​, കാന്‍പുര്‍, ലഖ്​നോ എന്നിവടങ്ങളിലാണ്​ പൊലീസ്​ നടപടി ഉണ്ടായത്​. ക്രിമിനലുകളില്‍ നിന്ന്​ ആയുധങ്ങള്‍, പണം, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന്​ വിവരമുണ്ട്​.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്ദ്രപാലാണ്​ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്​. ഇയാള്‍ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.യു.പി പൊലീസി​​െന്‍റ ക്രിമിനല്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്​ നേരെയാണ്​ നടപടി എടുത്തതെന്ന്​ പൊലീസ്​ ഡയറക്​ടര്‍ ജനറല്‍ ഒ.പി സിങ്​ പറഞ്ഞു. ഇതില്‍ പലരുടെയും തലക്ക്​ സര്‍ക്കാര്‍ 15,000 രൂപ മുതല്‍ 50,000 രൂപ വ​െര വിലയിട്ടിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ബലം​പ്രയോഗിച്ചാല്‍ മതിയെന്ന്​ പൊലീസിന്​ നിര്‍ദേശം നല്‍കിയിരുന്നതായും സിങ്​ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകള്‍ പലപ്പോഴും വിവാദമാകാറുണ്ട്​. ഇത്തരത്തില്‍ നടന്ന പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്​ ആരോപണമുണ്ടായിരുന്നു. ബി.ജെ.പി പ്രസിഡന്‍റ്​ അമിത്​ ഷാ ഉള്‍പ്പടെ പല നേതാക്കള്‍ക്കെതിരെയും ഇത്തരം കേസുകളില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *