ടെക്നോളജികള്‍ മാറിക്കൊണ്ടിരിക്കുകയാണ് .അതിനു ഒരു ഉത്തമ ഉദാഹരണമാണ് UJET സ്കൂട്ടറുകള് .ഉപയോഗം കഴിഞ്ഞാല്‍ ഇത് മടക്കി ബാഗില്‍ വെയ്ക്കാവുന്ന തരത്തിലുള്ളതാണ് .തികച്ചും വ്യത്യസ്തമാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകല്‍പ്പന. മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫ്രെയിമില്‍ സ്കൂട്ടറിനെ പൂര്‍ണമായി മടക്കാനാകും.
ഇതിനായി വേണ്ടതാകട്ടെ വെറും 5 സെക്കന്റ് മാത്രം.അതുകൊണ്ടു തന്നെ ഈ UJET സ്കൂട്ടറുകള് നിങ്ങള്‍ക്ക് എവിടെവേണമെങ്കിലും കൊണ്ടുനടക്കുവാന്‍ സാധിക്കുന്നതാണ് .ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ബാറ്ററിയാണ് .ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .
അതുകൂടാതെ ഇതില്‍ ഒരുപാടു കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട് .2017 അവസാനത്തോടെ തന്നെ സ്കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചതായി കമ്ബനി അറിയിച്ചിട്ടുണ്ട്. ആദ്യം യൂറോപ്പിലാകും വില്‍പ്പനയ്ക്കെത്തുക. പിന്നാലെ അമേരിക്കയിലും ശേഷം ഏഷ്യന്‍ രാജ്യങ്ങളിലുമെത്തും.
