അന്‍വര്‍ എംഎല്‍എയ്ക്കെതിരായ തട്ടിപ്പ് കേസ്; അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരായ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നത്.

പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. മംഗളൂരുവിലുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ചു പരാതിയുടെ നിജസ്ഥിതി അറിയാനാണു മഞ്ചേരിയില്‍നിന്നുളള പൊലീസ് സംഘം പോകുന്നത്.

ക്വാറിയുടെയും ക്രഷര്‍ യൂണിറ്റിന്റെയും റജിസ്ട്രേഷന്‍ രേഖകളും ലൈസന്‍സും സംഘം പരിശോധിക്കും. മംഗളൂരുവിലെ തെളിവെടുപ്പിനു ശേഷമാകും അന്‍വറിനെ ചോദ്യം ചെയ്യണമോ എന്നതില്‍ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *