കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മന് മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍.
എം.എല്‍.എമാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റം വരുത്തി. ഇതുപ്രകാരം എം.എല്‍.എമാരായ എം.കെ മുനിര്‍. കെ.എം. ഷാജി, എന്‍. ഷംസുദ്ദീന് എന്നിവര്‍ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാകാന്‍ സാധിക്കും.
രാവിലെ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ടിനും വരവ് ചിലവ് കണക്കിനും അംഗീകാരം നല്കി.
