ജാക്ക് ഫ്രൂട്ട് പ്രോ വ്യാഴാഴ്ച മുതല്‍

കൊച്ചി: ചക്ക ഉപയോഗപ്പെടുത്തിയുള്ള ഭക്ഷ്യസംസ്‌കരണ സംരംഭകര്‍ക്ക് സുസ്ഥിരമായി വിപണി ഉറപ്പുവരുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ജാക്ക്ഫ്രൂട്ട് പ്രോ 2016 നെടുമ്പാശേരി അത്താണിയിലെ വിഎംജി ഹാളില്‍  വ്യാഴാഴ്ച മുതല്‍ ആറു വരെ നടക്കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം ചക്ക ഉത്പന്ന നിര്‍മ്മാതാക്കളാണ് പങ്കെടുക്കുന്നത്. നാലിന് രാവിലെ 11.30 ന് അന്‍വര്‍ സാദത്ത് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന, വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും അവയുടെ വ്യവസായിക സാധ്യതകളും ഭക്ഷ്യ സുരക്ഷ, സംസ്‌കരണ സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന ശില്‍പ്പശാലയും നടക്കും. കൂടാതെ അഞ്ചിന് ചക്കയധിഷ്ഠിത ഉത്പന്നങ്ങളുടെ പാചക മത്സരവും ഉത്പന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *