മലപ്പുറം മോഡല്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മലപ്പുറം: പുതിയ രീതിയില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം മോഡല്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സര്‍ക്കാരിന് സാമ്ബത്തിക ലാഭമുണ്ടാകും.വെരിഫിക്കേഷന്‍ ഫീസായി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ഒന്നിന് 150 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. 20 ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയാല്‍ മാത്രമാണ് ഈ പണം ലഭിക്കുക.

നേരത്തേ 30 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു മലപ്പുറത്ത് ചെയ്യാന്‍ സാധിച്ചിരുന്നത്. 2017 നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ജനുവരി 31വരെ 59,554 വെരിഫിക്കേഷനാണ് മലപ്പുറത്ത് നടന്നത്. ഈയിനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ലഭിക്കുക 89,33,100 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *