ശുഹൈബിന്റെ കൊലപതാകം: പോലീസ് ഡമ്മി പ്രതികള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ കള്ളിക്കളിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

ശുഹൈബിന്റെ കൊലപാതകത്തിന് മുന്‍പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കിയത് സംശയാസ്പദമാണെന്ന് പറഞ്ഞ ചെന്നിത്തല ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയും പരോള്‍ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടു.

സിപിഎം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്നും ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് അവര്‍ കേരളത്തില്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *