ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്. രാഷ്ട്രപതി ഭവനിലെത്തിയ ഹസന്‍ റൂഹാനിയെ ഗാര്‍ഡ് ഒാഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു.

ഇറാനും ഇന്ത്യയും പരസ്പര സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. സാംസ്കാരികം, സാമ്ബത്തികം അടക്കമുള്ള മേഖലകളില്‍ നൂറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ളതെന്നും ഇറാന്‍ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

ഹസന്‍ റൂഹാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിസ, എണ്ണ, ചമ്ബാര്‍ തുറമുഖം അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുക. ഒബ്സര്‍വര്‍ റിസര്‍ച് ഫൗണ്ടേഷനില്‍ റൂഹാനി ഇന്ന് പ്രഭാഷണം നടത്തും.

2013ലാണ് ഹസന്‍ റൂഹാനി മുമ്ബ് ഇന്ത്യ സന്ദര്‍ശിച്ചത്. 2016ല്‍ മോദി ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *