മലപ്പുറം; ഇന്നലെ കൊച്ചിയില്‍ നിന്നും 30 കോടിയുടെ ലഹരിമരുന്ന് വേട്ടയ്ക്ക് ശേഷം മലപ്പുറത്ത് നിന്നും 7 കോടിയുടെ ലഹരി മരുന്ന് പിടികൂടി. മലപ്പുറത്ത് രണ്ട് ഇടങ്ങളില്‍ നിന്നായാണ് 7 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടത്തിയത്.
അരീക്കോട് നിന്ന് ആറുകോടി രൂപയുടെ കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപയുടെ ഹെറോയിനുമാണ് പിടികൂടിയത്. രണ്ട് ഇടങ്ങളില്‍ നിന്നുമായി 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
