ബാഫ്ത പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ത്രീ ബില്‍ ബോര്‍ഡ്സ് മികച്ച ചിത്രം

ലണ്ടന്‍: 2018ലെ ബാഫ്ത (ബ്രിട്ടീഷ് അക്കാദമി ഒാഫ് ഫിലിം ആന്‍റ് ടെലിവിഷന്‍ ആര്‍ട്ട്സ്) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ മാക് ഡോണന്‍റെ ത്രീ ബില്‍ ബോര്‍ഡ് ഒൗട്ട് സൈഡ് മിസോരി മികച്ച ചിത്രം. ഇതിനൊപ്പം അഞ്ച് അവാര്‍ഡുകളും ചിത്രം നേടി. ഗാരി ഒാള്‍ഡ് മാനാണ് മികച്ച നടന്‍. ഡാര്‍ക്കെസ്റ്റ് ഹൗറില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് ഗാരിയെ അവാര്‍ഡിനര്‍ഹനാക്കിയത്.

മികച്ച നടിയായ് ഫ്രാന്‍സെസ് മക്ഡോര്‍മെന്‍റിനെ തിരഞ്ഞെടുത്തു. ഗാരിയും ഫ്രാന്‍സെസും നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ നേടിയിരുന്നു. ലണ്ടനിലെ റോബര്‍ട്ട് ഹാളില്‍ നടന്ന പരിപാടിയില്‍ മീട്ടു, ടൈംസ് അപ്പ് ക്യാമ്ബയിനുകളുടെ ഭാഗമായി മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്.

പുരസ്കാരങ്ങളുടെ പട്ടിക ചുവടെ:

  • മികച്ച ചിത്രം: ത്രീ ബില്‍ ബോര്‍ഡ് ഒൗട്ട് സൈഡ് എബ്ലിങ്ങ്, മിസോരി
  • മികച്ച സംവിധായകന്‍: ഗുയിലെര്‍മോ ഡെല്‍ ടോറോ (ഷേപ്പ് ഒാഫ് വാട്ടര്‍)
  • മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മന്‍റ് (ത്രീ ബില്‍ ബോര്‍ഡ് ഒൗട്ട് സൈഡ് എബ്ലിങ്ങ്, മിസോരി)
  • മികച്ച നടന്‍: ഗാരി ഒാള്‍ഡ്മാന്‍(ഡാര്‍ക്കെസ്റ്റ് ഹൗര്‍)
  • മികച്ച സഹനടി: ആലിസണ്‍ ജാനി( ഐ ടോണിയ)
  • മികച്ച സഹനടന്‍: സാം റോക്ക് വെല്‍ (ത്രീ ബില്‍ ബോര്‍ഡ് ഒൗട്ട് സൈഡ് എബ്ലിങ്ങ്, മിസോരി)
  • മികച്ച ഛായഗ്രാഹകന്‍: റോജര്‍ ഡീക്കിങ്സ് (ബ്ലെയിഡ് റണ്ണര്‍ 2049)

Leave a Reply

Your email address will not be published. Required fields are marked *