തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ താലോലിക്കുന്ന കാലം വരും: കാനം

പാലക്കാട്: തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ ഒക്കത്തിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായം ആകണമെന്ന് ആരും ശഠിക്കരുതെന്നും കാനം പറഞ്ഞു.

ഇരു പാര്‍ട്ടികളും തമ്മില്‍ എന്തങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം. സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ കാനം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *