പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന തീരുമാനം സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിക്കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ജോയിന്റ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ജനുവരി 16നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറി. നീക്കം വിവാദമായതോടെയാണ് മുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ജോയിന്റ് കൗണ്‍സിലിന്റെ ഫയല്‍ തീര്‍പ്പാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *