കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിനെ മാറ്റി. ഫാ. സില്‍വി ആന്റണി പകരം പ്രിന്‍സിപ്പലാകും.
അതേസമയം, സ്കൂളിന്റെ എന്‍.ഒ.സി റദ്ദാക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകല ശുപാര്‍ശ നല്‍കിയതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ബാലാവകാശ കമ്മിഷനുമാണ് ഉപഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
അടുത്ത അദ്ധ്യയന വര്‍ഷം എന്‍.ഒ.സി റദ്ദ് ചെയ്യണമെന്നാണ് ശുപാര്‍ശയിലുള്ളത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അദ്ധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗരിയുടെ മരണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്ന അദ്ധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷമായി തിരിച്ചെടുത്തത് വിവാദമായിരുന്നു.
