ഡ​മാ​സ്ക്ക​സി​ല്‍ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണം; 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഡ​മാ​സ്ക്ക​സ്: സ​റി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ല്‍ വി​മ​ത മേ​ഖ​ല​യി​ല്‍ സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വി​മ​ത​മേ​ഖ​ല തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പീ​ര​ങ്കി​പ്പ​ട​യും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ആ​ക്ര​മ​ണം ന​ട​ത്തി. ഡ​മാ​സ്ക്ക​സി​ലെ കി​ഴ​ക്ക​ന്‍ ഗ്വോ​ട്ട​യി​ലാ​ണ് 24 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​പ​തോ​ളം കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. മു​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഷെ​ല്ലിം​ഗ് ന​ട​ന്ന​തെ​ന്ന് യു​കെ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​റി​യ​ന്‍ നി​രീ​ക്ഷ​ക സം​ഘ​ത്തി​ന്‍റെ ത​ല​വ​ന്‍ റാ​മി അ​ബ്ദേ​ല്‍ റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് സൈ​ന്യം ബോം​ബ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ച​ലി​ക്കു​ന്ന എ​ല്ലാ​ത്തി​നും നേ​രെ വെ​ടി​യു​തി​ര്‍​ത്ത​താ​യി പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *