ദില്ലിയില്‍ എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ തുടങ്ങി

ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ദില്ലി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരേ സിപിഐഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രമ ധര്‍ണ തുടങ്ങിയത്. ആര്‍എംപിയുടെ മറ്റ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നതെന്ന് രമ വ്യക്തമാക്കിയിരുന്നു.

ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ കൊടുത്ത് കൊലപാതകങ്ങള്‍ നടത്തിക്കുകയാണെന്ന് രമ ആരോപിച്ചു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഐഎം. പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നത്. സിപിഎം നേതാക്കള്‍ പ്രതിരോധത്തിലാകുമ്ബോള്‍ ശ്രദ്ധതിരിക്കാനായി അക്രമങ്ങള്‍ ചെയ്തു കൂട്ടുകയാണെന്നും ആര്‍എംപി കഴിഞ്ഞദിവസം കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *