കണ്ണൂരില്‍ സമാധാന യോഗത്തില്‍ ബഹളം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച്‌ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതും തര്‍ക്കത്തിനിടയാക്കി.

മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ലാ​ണ് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *