വിഴിഞ്ഞം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളില്‍ സിഎജി എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് ഭരണഘടന അധികാരം നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കരാര്‍ സംബന്ധിച്ച പരിശോധനയ്ക്കു സിഎജിയുടെ അധികാരത്തെക്കുറിച്ചാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *