കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: എട്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ കുടുംബസമേതം പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. ശ്രീ ഗുരുറാം ദാസ്​ജീ അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങിയ ട്രൂഡോയും കുടുംബവും നേരെ ക്ഷേത്രത്തിലേക്കാണ്​​ പോയത്​. കോണ്‍ഗ്രസ്​ നേതാക്കളായ ഹര്‍ദീപ്​ സിങ്​ പുരിയും നവ്​ജ്യോത്​ സിങ്​ സിദ്ദുവും കനേഡിയന്‍ പ്രധാനമന്ത്രിക്കാപ്പമുണ്ടായിരുന്നു.

സുവര്‍ണ ക്ഷേത്രത്തില്‍ ലഭിച്ച സ്വീകരണത്തിനു ശേഷം, ഇത്ര മനോഹരവും അര്‍ഥപൂര്‍ണവുമായ സ്​ഥലത്ത്​ ലഭിച്ച സ്വീകരണം മൂലം ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന്​ ട്രൂഡോ സന്ദര്‍ശക പുസ്​​തകത്തില്‍ എഴുതി.

കുര്‍ത്തയും പൈജാമയും ധരിച്ച്‌​ തലമറച്ചാണ്​ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്​. ഭാര്യയും മക്കളും ​േക്ഷത്രാചാര പ്രകാരം തലമറച്ചിരുന്നു. പ്രാര്‍ഥനകള്‍ക്ക്​ ശേഷം കനേഡിയന്‍ പ്രധാനമന്ത്രി അമൃത്​സറില്‍ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റന്‍ അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്​ച നടത്തി.

അമൃത്​സറിലെ താജ്​ ഹോട്ടലിലാണ്​ കൂടിക്കാഴ്​ച നടന്നത്​. ട്രൂഡോവിനൊപ്പം ഇന്ത്യ സന്ദര്‍ശനത്തിനു വന്ന ആറു മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്​ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *