സ്മാര്‍ട്ട് ഫോണുകളുടെ ലോകത്തിലേക്ക് ഈ കുഞ്ഞും

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകള്‍ വിപണിയില്‍ എത്തുന്നു .എന്നാല്‍ ഇത്തവണ ചൈനീസ് കമ്ബനിയല്ല ഈ ഫോണുകള്‍ പുറത്തിറക്കുന്നത് .ബ്രിട്ടീഷ് കമ്ബനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുകളുമായി എത്തുന്നത് .0.49 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

64×32 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .200എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്റ്ബൈ ടൈം ചാര്‍ജിങ് ഇതില്‍ ലഭിക്കുന്നു എന്നാണ് കമ്ബനി അവകാശപ്പെടുന്നത് .

32ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ഫോണ്‍.13 ഗ്രാം ഭാരം എന് ഈ ഫോണുകള്‍ക്ക് ഉള്ളത് .ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട് ഫോണ്‍ എന്നുള്ള ക്രെഡിറ്റ് ടൈനി ടി1 എന്ന മോഡല്‍ സ്വന്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *