സുക്മ: ഛത്തീസ്ഗഡിലെ ബിജ്പുരിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജ്പുരിലെ കാന്‍കറില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും സ്പെഷല്‍ ഡിജി ഡി.എം. അശ്വതി പറഞ്ഞു.
സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്ത ടീമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. ഛത്തീസ്ഗഡില്‍ കഴിഞ്ഞ മാസവും സുരക്ഷാ സേനയ്ക്കുനേരെ നിരവധി തവണ മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരുന്നു.
