ത്രിപുരയില്‍ ലീഡ് നില മാറിമറിയുന്നു, കേവലഭൂരിപക്ഷം കടക്കാന്‍ ബിജെപിയും ഇടതും പൊരുതുന്നു

അഗര്‍ത്തല: ത്രിപുരയില്‍ ഭരണം പിടിക്കാന്‍ ബിജെപിയും നിലനിര്‍ത്താന്‍ ഇടതുപക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില കേവലഭൂകരിപക്ഷം കടത്താന്‍ ഇരു മുന്നണികളും പോരാടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ് ഇരു മുന്നണികളും. 29 സീറ്റുകളിലാണ് ബിജെപിയും ഇടതുപക്ഷവും ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

രാജ്യത്ത് സിപിഐഎമ്മിന് ശക്തമായ സാന്നിധ്യമുള്ള, അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് ത്രിപുര. കഴിഞ്ഞ 25 വര്‍ഷങ്ങളായി തുടരുന്ന ഇടതുഭരണത്തിന് ഇത്തവണ അന്ത്യം കുറിക്കുമെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നിരുന്നത്. മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി ഇത്തവണ അധികാരം പിടിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

സിറ്റിംഗ് മണ്ഡലമായ ധന്‍പൂരില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, തലസ്ഥാന നഗരമായ അഗര്‍ത്തല മണ്ഡലത്തില്‍ ബിജെപിയുടെ സുദീപ് റോയ് ബര്‍മന്‍ ലീഡ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *