കൊച്ചി: വികസന സന്ദേശങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചതാണ് മോദിയുടെ വിജയത്തിനു പിറകിലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ശൂന്യമായ ബാഗുമായി വില്‍പ്പന നടത്തുന്ന മികച്ച വില്‍പ്പനക്കാരനാണ് മോദിയെന്നും തരൂര്‍ പരിഹസിച്ചു.
വാജ്പെയ് സര്‍ക്കാറില്‍ 182 സീറ്റുകളായിരുന്നു ബി.െജ.പിക്കുണ്ടായിരുന്നത്. മോദിയാകെട്ട 282 സീറ്റുകള്‍ നേടി. കൂടുതല്‍ നേടിയ ഇൗ 100 സീറ്റുകള്‍ ഹിന്ദുത്വ വികാരത്തില്‍ നിന്നുണ്ടായതല്ല. മറിച്ച്, വികസന സന്ദേശങ്ങളുടെ തന്ത്രപരമായ ഉപയോഗത്തിലൂടെയാണ് ഇവ നേടിയെടുത്തതെന്ന് തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ‘വൈ െഎ ആം എ ഹിന്ദു’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു തരൂര്‍.
ബാബരി മസ്ജിദ് വിഷയം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് സജീവമായി ശ്രമിക്കണമെന്നും തരൂര്‍ പറഞ്ഞു.
