കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സിപിഐഎം നേതാവ് പികെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടാന്‍ ആര്‍എംപിയുടെ തീരുമാനം. സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ക്കും കത്ത് നല്‍കുമെന്നും വേണു വ്യക്തമാക്കി.
സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് വേണു കുറ്റപ്പെടുത്തി.
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇത് വന്‍വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
70 വയസ് കഴിഞ്ഞവരുടെ പട്ടികയില്‍പ്പെടുത്തി കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ കുഞ്ഞനന്തന് 70 വയസ് ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രേഖകള്‍ പ്രകാരം കുഞ്ഞനന്തന് 68 വയസ് മാത്രമെ ആയിട്ടുള്ളൂ. 2012 ല്‍ കുഞ്ഞനന്തന്‍ കേസില്‍ അറസ്റ്റിലായപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
