ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെ​െട്ടന്ന്​ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലില്‍ നിന്ന്​ മൂന്ന്​ വര്‍ഷം മുമ്ബ്​ ​െഎ.എസ്​ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്​ പാര്‍ലമ​​െന്‍റില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവരുമാണെന്ന്​ മന്ത്രി വെളിപ്പെടുത്തി.

2014ല്‍ മൂസില്‍ നഗരം ​െഎ.എസ്​ പിടിച്ചെടുത്ത ശേഷമാണ്​ ഇവരെ തട്ടികൊണ്ടുപോയത്​. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവേയാണ്​ തീവ്രവാദികളുടെ പിടിയിലായത്​.

ദിവസങ്ങള്‍ക്ക്​ ശേഷമാണ്​ മൂസല്‍ ​െഎ.എസില്‍ നിന്ന്​ മോചിപ്പിക്കുന്നത്​. തുടര്‍ന്ന്​ വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിനെ ഇറാഖിലേക്ക്​ അയച്ചിരുന്നു എന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *