മംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ രണ്ടു ദിവസ പര്യടനത്തിനായി മംഗളൂരുവിലെത്തി. രാവിലെ 11.30ന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിലിറങ്ങിയ രാഹുല്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ കാപിലേക്ക് പോയി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി പ്രസിഡണ്ട് ഡോ.പരമേശ്വര, മന്ത്രിമാരായ ഡി.കെ.ശിവകുമാര്‍, ബി.രമാനാഥ റൈ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എം.പി, മേയര്‍ ഭാസ്കര്‍ കെ.മൊയ്ലി എന്നിവര്‍ സ്വീകരിച്ചു.
