ദുബായ്: സോളാറില്‍ വിവാദം പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ മാത്രം. ദുബായില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ വൈകാതെ നിലവില്‍ വരും. പരീക്ഷണ ഘട്ടത്തിലുള്ള ഈ ബോട്ടുകള്‍ സജീവമായാല്‍ ദുബായ് ടൂറിസത്തിന് അത് മറ്റൊരു പൊന്‍തൂവ്വലാകും.
ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ രംഗത്തിറക്കുന്നത്. ഏതാനും ആഴ്ചകളായി ഒരു ബോട്ട് പരീക്ഷണ ഓട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനം തൃപ്തികരമായാല്‍ സോളാര്‍ ബോട്ടുകള്‍ക്ക് അതോരിറ്റി അനുമതി നല്‍കും.ദുബായ് അല്‍ മംസാര്‍ ലഗൂണിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.എട്ടു പേര്‍ക്കിരിക്കാവുന്ന ബോട്ടാണിത്. മണിക്കൂറില്‍ 12 കിലോമീറ്ററാണ് ഇതിന്റെ വേഗം. ദുബായില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പരമ്പരാഗത പാസഞ്ചര്‍ ബോട്ടുകള്‍
