കൊച്ചിയില്‍ വന്‍ ലഹരിവേട്ട

കൊച്ചി: നഗരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കു മരുന്ന് പടികൂടി. ഹെറോയിനും , മെറ്റാഫിനുമാണ് കസ്റ്റംസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ പൗരനായ ജൂഡ് മിഷേല്‍ പിടിയിലായി . പിടിച്ചെടുത്ത ഹെറോയിന് 7 കോടി രൂപ വിലവരും. ഒരു കോടി രൂപയുടെ മെറ്റാഫിനാണ് ഒപ്പം കണ്ടെടുത്തത്. കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് ശേഖരം കണ്ടെടുത്തത്.

സംസ്ഥാനത്ത് നടന്ന മയക്കു മരുന്ന് വേട്ടയില്‍ ഏറ്റവും വലിയ സംഭവങ്ങളില്‍ ഒന്നാണിത്. സംഭവത്തില്‍ പോലീസും അന്വേഷണവും വ്യാപിപിച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും രാജ്യാന്തര ബന്ധങ്ങളിലേക്കുപരി കൊച്ചി കേന്ദ്രീകരിച്ച് വളരുന്നതായി അടുത്തിടെ കണ്ടെത്തല്‍ ഉണ്ടായിരുന്നു. പ്രമുഖ സിനിമാതാരമടക്കം ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് വിവാദമായ ശേഷം വന്‍കിട കച്ചവടങ്ങളും വിപണനവും കൊച്ചിയില്‍ കുറഞ്ഞെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് പുതിയ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് മയക്കുമരുന്നു കടത്ത് ഗള്‍ഫ് നാടുകളിലേക്ക് അടുത്ത കാലത്ത് വ്യാപകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *