കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരേ സമരം നടത്തുന്നവര്‍ പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂരിലേത് സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് അലൈന്മെന്റ് തീരുമാനിച്ചത് ദേശീയ പാത അഥോററ്റിയാണ്. ഭൂമി വിട്ടുകൊടുക്കാന്‍ തയാറായവരെപ്പോലും പിന്തിരിപ്പിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാനത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.
